ഫഹാഹീൽ ഇസ്ലാഹീ മദ്റസ ഓറിയന്റേഷൻ ഡേ
text_fieldsഫഹാഹീൽ ഇസ്ലാഹീ മദ്റസയിൽ വിവിധ ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ സെന്റർ ഭാരവാഹികളോടൊപ്പം
കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്ലാഹീ മദ്റസയിൽ പുതിയ അധ്യയനവർഷത്തിന്റെ ഭാഗമായി ‘അൽബിദായ’ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു. മദ്റസ അധ്യാപകനും സെന്റർ ദാഇയുമായ മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു. കെ.കെ.ഐ.സി ആക്റ്റിങ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മുസ്തഫ കാമിലി ഉദ്ബോധനം നടത്തി.
ഇസ്ലാഹീ സെന്റർ എജുക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്, സോഷ്യൽ വെൽഫെയർ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട് എന്നിവർ ആശംസ നേർന്നു. കഴിഞ്ഞ അധ്യയനവർഷം വിവിധ ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും പുതുതായി മദ്റസയിൽ ചേർന്ന വിദ്യാർഥികൾക്കുമുള്ള സമ്മാനങ്ങൾ സെന്റർ ഭാരവാഹികളും പി.ടി.എ ഭാരവാഹികളും വിതരണം ചെയ്തു. അൻസാർ കൊയിലാണ്ടി സ്വാഗതവും അബ്ദുന്നസീർ മംഗഫ് നന്ദിയും പറഞ്ഞു.

