വിജേഷ് മേനോന് ഫോക്കസ് യാത്രയയപ്പ് നൽകി
text_fieldsഫോക്കസ് യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് സലിംരാജ്, വിജേഷ് മേനോന് ഉപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് യു.കെയിലേക്ക് പോകുന്ന ഫോക്കസ് കുവൈത്ത് യൂനിറ്റ് പതിനാലിലെ അംഗവും ഓട്ടോമേറ്റഡ് സിസ്റ്റം കമ്പനി ഡ്രാഫ്റ്റ്സ്മാനും എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയുമായ വിജേഷ് മേനോന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി.
യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം സജീവ് പ്ലക്കാട് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സലിം രാജ് ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി. കോശി, ഉപദേശക സമിതിയംഗം റോയ് ഏബ്രഹാം എന്നിവർ സംസാരിച്ചു. വിജേഷ് മേനോൻ മറുപടി പറഞ്ഞു. യൂനിറ്റ് കൺവീനർ ഷിബു മാത്യു നന്ദി പറഞ്ഞു.

