യാത്രയയപ്പ്
text_fieldsവി.കെ.പി. അബ്ദുൽ സലാമിന് കെ.കെ.എം.എ പ്രസിഡന്റ് സി.കെ.എം ഷറഫുദ്ദീൻ മെമന്റോ നൽകുന്നു
കുവൈത്ത് സിറ്റി: 42 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.കെ.എം.എ അബൂ ഹലീഫ ബ്രാഞ്ച് ഇ.സി അംഗവും മുൻ സ്റ്റാർ കോഓഡിനേറ്ററുമായ വി.കെ.പി. അബ്ദുൽ സലാമിന് യാത്രയയപ്പ് നൽകി. ഫഹാഹീൽ മസ്ജിദ് അജീലിൽ നടന്ന ചടങ്ങിൽ കെ.കെ.എം.എ പ്രസിഡന്റ് ഷറഫുദ്ദീൻ സി.കെ.എം മെമന്റോ നൽകി ആദരിച്ചു.
കേന്ദ്ര ഫാമിലി ബെനഫിറ്റ് വൈസ് പ്രസിഡന്റ് പി.എം. ജാഫർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് സി.കെ.എം ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സോണൽ നേതാക്കളായ പി.എം. ഹാരിസ്, കെ.പി. ഹംസക്കുട്ടി എന്നിവർ സംസാരിച്ചു. മെംബർഷിപ് വൈസ് പ്രസിഡന്റ് എം. ശംസുദ്ദീൻ സ്വാഗതം പറഞ്ഞു. അനസ്, വി.എം. ഷരീഫ്, നിസാമുദ്ദീൻ ബാഖവി എന്നിവർ പരിപാടി കോഓഡിനേറ്റ് ചെയ്തു

