എസ്.എ അനുവിന് യാത്രയയപ്പ് നൽകി
text_fieldsഎസ്.എ അനുവിന് യാത്രയയപ്പ് യോഗത്തിൽ കെ.കെ.എഫ് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് കുവൈത്തിൽ നിന്ന് മടങ്ങുന്ന കുവൈത്ത് കൊല്ലം ഫ്രണ്ട്സ് (കെ.കെ.എഫ്) ജോയന്റ് സെക്രട്ടറി എസ്.എ അനുവിന് കെ.കെ.എഫ് യാത്രയയപ്പ് നൽകി. മംഗഫ് ഈറ്റില്ലം ഹാളിൽ നടന്ന യോഗത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ സുരേഷ് വാസുദേവൻ, അനിൽകുമാർ കല്ലട, ജയകുമാർ, ആൽഡ്രിൻ ലൂയിസ്, ഷാനവാസ് ബഷീർ, ചാക്കോ ജോസഫ്, അഭിജിത്, ബൈജുലാൽ, സജിമോൻ, ജോൺക്കുട്ടി, ജിനു, ബിന്ദു സതീഷ്, പ്രിൻസി സാവിത്രി എന്നിവർ പങ്കെടുത്തു. കൂട്ടായ്മയുടെ ഉപഹാരം യോഗത്തിൽ എസ്.എ അനുവിന് കൈമാറി. യാത്രയയപ്പിനും സ്നേഹാദരവിനും അനു നന്ദി അറിയിച്ചു.

