അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് അജ്പക് യാത്രയയപ്പ് നൽകി
text_fieldsഅബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് അജ്പക് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അജ്പക് വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് സംഘടന യാത്രയയപ്പ് നൽകി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ കോഓഡിനേറ്റർ മനോജ് പരിമണം, അനിൽ വള്ളികുന്നം, ബിനോയ് ചന്ദ്രൻ, സാറാമ്മ ജോൺസ്, കൊച്ചുമോൻ പള്ളിക്കൽ, എ.ഐ.കുര്യൻ, അനിത അനിൽ, രാഹുൽ ദേവ്, സുനിത രവി, ഹരി പത്തിയൂർ, സുമേഷ് കൃഷ്ണൻ, ഷിഞ്ചു ഫ്രാൻസിസ്, അനീഷ് അബ്ദുൾഗഫൂർ, ലിനോജ് വർഗീസ്, സിബി പുരുഷോത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അജ്പകിന്റെ ഉപഹാരം അബ്ദുൽ റഹ്മാന് കൈമാറി. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും ട്രഷറർ സുരേഷ് വാരിക്കോലിൽ നന്ദിയും പറഞ്ഞു. ലിബു പായിപ്പാട്, ജോൺ തോമസ് കൊല്ലകടവ്, ഷാജി ഐപ്പ്, രാകേഷ് ചെറിയാൻ, വിഷ്ണു പ്രസാദ്, സന്ദീപ് നായർ, രമേശ് കുമാർ, സനൂജ അനീഷ് എന്നിവർ നേതൃത്വം നൽകി.

