ബാബു ശ്രീധരന് യാത്രയയപ്പ് നൽകി
text_fieldsബാബു ശ്രീധരന് കൊല്ലം ജില്ല പ്രവാസി സമാജം മഹ്ബുല്ല യൂനിറ്റിന്റെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ശൂരനാട് ആനയടി സ്വദേശി ബാബു ശ്രീധരന് കൊല്ലം ജില്ല പ്രവാസി സമാജം മഹ്ബുല്ല യൂനിറ്റ് യാത്രയയപ്പ് നൽകി. 14 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് ബാബു ശ്രീധരൻ നാട്ടിലേക്ക് പോകുന്നത്.
യൂനിറ്റ് ജോയന്റ് കൺവീനർ സിബിയുടെ വസതിയിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ കൊല്ലം ജില്ല പ്രവാസി സമാജം ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ അധ്യക്ഷത വഹിച്ചു. യൂനിറ്റ് കൺവീനർ വർഗീസ്, ജോയന്റ് കൺവീനർ സിബി, എക്സിക്യൂട്ടിവ് അംഗം ഷാനവാസ് ബഷീർ എന്നിവർ സന്നിഹിതരായിരുന്നു. സംഘടനയുടെ ഉപഹാരം ബാബു ശ്രീധരന് കൈമാറി.

