Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാജു സ്റ്റീഫന് ലാൽ കെയേഴ്സ് യാത്രയയപ്പ് നൽകി
text_fieldsbookmark_border
സാജു സ്റ്റീഫന് ലാൽ കെയേഴ്സ് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സാജു സ്റ്റീഫന് ലാൽ കെയേഴ്സ് യാത്രയയപ്പ് നൽകി. യോഗത്തിന് പ്രസിഡന്റ് ഷിബിൻ ലാൽ അധ്യക്ഷത വഹിച്ചു. ജോസഫ് സെബാസ്റ്റ്യൻ, അനീഷ് നായർ, രാജേഷ് ആർ.ജെ, ജേക്കബ് തമ്പി, രാധാ ടി.നായർ, ലെനിൻ ഗോപാൽ, ബെൻസി കെ ബേബി, ജോർലി ജോസ്, പ്രമോദ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സാജു സ്റ്റീഫൻ മറുപടി പ്രസംഗത്തിൽ ഭാരവാഹികളോടും അംഗങ്ങളോടും നന്ദിയറിയിച്ചു. ക്ലബ്ബിന്റെ ഉപഹാരം ഭാരവാഹികൾ കൈമാറി. 2020 മുതൽ ലാൽ കെയേഴ്സ് മീഡിയ കൺവീനർ, പി.ആർ. എന്നി നിലകളിൽ സാജു സ്റ്റീഫൻ പ്രവർത്തിച്ചിരുന്നു.
Next Story

