സാജു സ്റ്റീഫന് കോസ് കുവൈത്ത് ചാപ്റ്റർ യാത്രയയപ്പ് നൽകി
text_fieldsസാജു സ്റ്റീഫന് കോസ് കുവൈത്ത് ചാപ്റ്റർ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാജു സ്റ്റീഫന് കോസ് കുവൈത്ത് ചാപ്റ്റർ യാത്രയയപ്പ് നൽകി. യോഗത്തിന് പ്രസിഡന്റ് കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു. ജോസഫ് മാത്യു, സാമുവേൽ വർഗീസ്, ജിജി ജോർജ്, മാത്യു വർഗീസ്, ബിന്ദു എസ്, സാം ഡി. ഏബ്രഹാം എന്നിവർ സംസാരിച്ചു. കൂട്ടായ്മയുടെ ഉപഹാരം ഭാരവാഹികൾ കൈമാറി. സാജു സ്റ്റീഫൻ മറുപടി പ്രസംഗം നടത്തി. കോസ് കുവൈത്ത് ചാപ്റ്റർ സെക്രട്ടറി, പ്രോഗ്രാം കൺവീനർ, കമ്മിറ്റി അംഗം, കേന്ദ്ര സമിതി അംഗം എന്നി നിലകളിൽ സാജു സ്റ്റീഫൻ പ്രവർത്തിച്ചിരുന്നു.

