ഷൈജു പള്ളിപ്പുറത്തിന് വോയ്സ് കുവൈത്ത് യാത്രയയപ്പ് നൽകി
text_fieldsഷൈജു പള്ളിപ്പുറത്തിന് പി.ജി. ബിനു സ്നേഹോപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ന്യൂസിലാൻഡിലേക്ക് പോകുന്ന ഗായകനും അവതാരകനുമായ ഷൈജു പള്ളിപ്പുറത്തിന് വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) യാത്രയയപ്പ് നൽകി. 22 വർഷത്തെ പ്രവാസത്തിന് ശേഷമാണ് ഷൈജു പള്ളിപ്പുറം കുവൈത്തിൽനിന്ന് മടങ്ങുന്നത്. യാത്രയയപ്പ് യോഗത്തിൽ വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി. ബിനു, ഓർഗനൈസിങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, പ്രസിഡന്റ് ജോയ് നന്ദനം, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ ജി. മോഹൻ, വനിതാവേദി സെക്രട്ടറി ലത, വൈസ് പ്രസിഡന്റ് മിനികൃഷ്ണ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സനു രാജൻ എന്നിവർ ആശംസകൾ നേർന്നു. ചെയർമാൻ പി.ജി. ബിനു ഷൈജു പള്ളിപ്പുറത്തിന് സ്നേഹോപഹാരം നൽകി. ഷൈജു പള്ളിപ്പുറം മറുപടി പ്രസംഗം നടത്തി. വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ സ്വാഗതവും ട്രഷറർ ബിപിൻ കെ. ബാബു നന്ദിയും പറഞ്ഞു.

