സക്കീർ ഹുസൈൻ തുവ്വൂരിന് കെ.കെ.എം.എ യാത്രയയപ്പ്
text_fieldsയാത്രയയപ്പ് യോഗത്തിൽ കെ.കെ.എം.എ അംഗങ്ങൾക്കൊപ്പം സക്കീർ ഹുസൈൻ തുവ്വൂർ
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പണ്ഡിതനും, വാഗ്മിയുമായ സക്കീർ ഹുസൈൻ തുവൂരിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി. അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. കെ.കെ.എം.എയെ എപ്പോഴും സ്വന്തമെന്ന പോലെയാണ് കണക്കാക്കിയതെന്നും സാധ്യമാകുന്ന വേദികളിലെല്ലാം സഹകരിച്ചിരുന്നതായും സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു. കെ.കെ.എം.എ പരിപാടികളിൽ പങ്കെടുത്തപ്പോഴുള്ള ഓർമകളും, അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. വൈസ് ചെsയർമാൻ ഇബ്രാഹിം കുന്നിൽ സക്കീർ ഹുസൈന് മെമന്റോ കൈമാറി. സംസം റഷീദ്, എച്. എ അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഇക്ബാൽ ബി.എം. സ്വാഗതവും അഡ്മിൻ സെക്രട്ടറി സുൽഫിഖർ എം.പി നന്ദിയും പറഞ്ഞു.

