സൈനുദ്ദീൻ അബ്ദുറഹീമിന് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സൈനുദ്ദീൻ അബ്ദുറഹീമിന്
കെ.കെ.ഐ.സി ഫർവാനിയ സൗത്ത് യൂനിറ്റ് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫർവാനിയ സൗത്ത് എക്സിക്യുട്ടിവ് അംഗവും നാൽപതിലേറെ വർഷമായി കുവൈത്ത് പ്രവാസിയുമായ സൈനുദ്ദീൻ അബ്ദുറഹീമിന് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്നതിന്റെ ഭാഗമായി യാത്രയയപ്പ് നൽകി. കെ.കെ.ഐ.സി ഫർവാനിയ സൗത്ത് യൂനിറ്റ് നടത്തിയ യാത്രയയപ്പ് പരിപാടിയിൽ യൂനിറ്റ് പ്രസിഡന്റ് അലി ഫസൽ അധ്യക്ഷത വഹിച്ചു.
കേന്ദ്ര സെക്രേട്ടറിയറ്റ് അംഗങ്ങളായ അഷ്റഫ് ഏകരൂൽ, മുഹമ്മദ് അസ്ലം കാപ്പാട് തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി മുനീർ തെക്കിനേടത്ത് സ്വാഗതവും ദഅ്വാ സെക്രട്ടറി മുഹമ്മദ് ഇർഷാദ് നന്ദിയും പറഞ്ഞു. ഇസ്ലാഹി സെന്ററിന്റെ തുടക്കം മുതലേ മത പ്രബോധന, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന സൈനുദ്ദീൻ കൊല്ലം സ്വദേശിയാണ്.

