സൈനുദ്ദീൻ അബ്ദുൽ റഹീമിന് യാത്രയയപ്പ്
text_fieldsസൈനുദ്ദീൻ അബ്ദുൽ റഹീമിന് ഇസ്ലാഹി സെന്റർ കേന്ദ്ര എക്സിക്യൂട്ടിവ് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫർവാനിയ സൗത് എക്സിക്യൂട്ടിവ് അംഗം സൈനുദ്ദീൻ അബ്ദുൽ റഹീമിന് ഇസ്ലാഹി സെന്റർ കേന്ദ്ര എക്സിക്യൂട്ടിവ് യാത്രയയപ്പ് നൽകി.
40 വർഷമായി കുവൈത്ത് പ്രവാസിയായിരുന്നു. കേന്ദ്ര വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച യോഗം മുൻ ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഹാഫിദ് സാലിഹ് സുബൈർ, കെ.സി. അബ്ദുൽ ലത്തീഫ്, പി.എൻ. അബ്ദുൽ റഹ്മാൻ, ഷബീർ നന്തി, സി.എം. ശുഐബ്, ജാഫർ ഉമ്മർ, അലി ഫസൽ, അബ്ദുൽ സലാം സ്വലാഹി എന്നിവർ സംസാരിച്ചു. സക്കീർ കൊയിലാണ്ടി സ്വാഗതവും മുഹമ്മദ് അസ്ലം കാപ്പാട് നന്ദിയും പറഞ്ഞു. ഇസ്ലാഹി സെന്ററിന്റെ മത പ്രബോധന, ജീവകാരുണ്യ മേഖലകളിൽ സജീവമായിരുന്ന സൈനുദ്ദീൻ കൊല്ലം സ്വദേശിയാണ്.

