പി.പി. ഷഫീഖ്, സാദിഖ് അലി എന്നിവർക്ക് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഭാരവാഹികളായ
പി.പി. ഷഫീഖ്, സാദിഖ് അലി എന്നിവർക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഭാരവാഹികളായ പി.പി. ഷഫീഖ്, സാദിഖ് അലി എന്നിവർക്ക് യാത്രയയപ്പ് നൽകി. വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
സുനാഷ് ഷുക്കൂർ, അബ്ദുൽ അസീസ് നരക്കോട്ട്, കെ.സി. മുഹമ്മദ് നജീബ്, സൈതലവി സുല്ലമി, അൻവർ കാളികാവ്, സിദ്ദീഖ് ഫറൂഖി, ഷബീർ നന്തി, മുഹമ്മദ് അസ് ലം കപ്പാട്, സക്കീർ കൊയിലാണ്ടി, അഷറഫ് എകരൂൽ, എൻ.കെ. അബ്ദുസ്സലാം, മഹബൂബ് കാപ്പാട്, ഡോ. യാസിർ, എൻ.സി. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
സി.പി. അബ്ദുൽ അസീസ് ഉപഹാരങ്ങൾ കൈമാറി. പി.പി. ഷഫീഖും സാദിഖ് അലിയും മറുപടി പ്രസംഗം നടത്തി. ഐ.ടി സെക്രട്ടറി സമീർ അലി നന്ദി പറഞ്ഞു. കെ.കെ.ഐ.സിയുടെ മദ്റസ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇരുവരും.

