ടി.എം.സി. അബ്ദുൽ ജലീലിന് യാത്രയയപ്പ് നൽകി
text_fieldsടി.എം.സി. അബ്ദുൽ ജലീലിന് കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ടി.എം.സി. അബ്ദുൽ ജലീലിന് കെ.ഐ.ജി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.
കെ.ഐ.ജി കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു.
ഫൈസൽ മഞ്ചേരി, അൻവർ സഈദ്, പി.ടി. ഷാഫി, പി.കെ. മനാഫ്, മുഹമ്മദ് നൈസാം, നിയാസ് ഇസ്ലാഹി, എൻ.പി. അബ്ദുൽ റസാഖ്, സാബിഖ് യൂസുഫ്, മുനീർ മഠത്തിൽ കെ.അബ്ദു റഹ്മാൻ, കെ.വി. മുഹമ്മദ് ഫൈസൽ, സി.കെ. നജീബ് എന്നിവർ സംസാരിച്ചു.
മൂന്നര പതിറ്റാണ്ട് കെ.ഐ.ജി.യുടെ വിവിധ മേഖലകളിൽ ടി.എം.സി. അബ്ദുൽ ജലീൽ നിർവഹിച്ച സേവനങ്ങളെയും പ്രവർത്തനങ്ങളെയും പ്രത്യേകം അനുസ്മരിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. കണ്ണൂർ പടന്ന സ്വദേശി അബ്ദുൽ ജലീൽ 35 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.
കെ.ഐ.ജി കേന്ദ്ര, മേഖല, ഏരിയ കമ്മിറ്റികളിലും മറ്റും പ്രവർത്തിച്ചിട്ടുണ്ട്. ചടങ്ങിൽ അബ്ദുൽ ജലീലിനുള്ള ഉപഹാരം കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് സമ്മാനിച്ചു.

