യാത്രയയപ്പ് നൽകി
text_fieldsസജീഷ് ബി. നായർ, സൗമ്യ മോൾ എന്നിവർക്ക് കൊല്ലം ജില്ല പ്രവാസി സമാജം പ്രസിഡന്റ് അലക്സ് മാത്യു ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് യു.കെയിലേക്കു പോകുന്ന സജീഷ് ബി. നായർ, സൗമ്യ മോൾ എന്നിവർക്ക് കൊല്ലം ജില്ല പ്രവാസി സമാജം യാത്രയയപ്പ് നൽകി. കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് അബ്ബാസിയ യൂനിറ്റ് മുൻ എക്സിക്യൂട്ടിവ് അംഗവും ചീരങ്കാവ് സ്വദേശിയുമാണ് സജീഷ് ബി. നായർ. വനിതവേദി മുൻ എക്സിക്യൂട്ടിവ് അംഗവും ഫർവാനിയ ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സുമായിരുന്നു സൗമ്യ മോൾ. യൂനിറ്റ് കൺവീനർ ഷാജി ശാമുവൽ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് അലക്സ് മാത്യു ഉപഹാരം കൈമാറി. ട്രഷറർ തമ്പി ലൂക്കോസ്, രക്ഷാധികാരി സലിം രാജ്, യൂനിറ്റ് അംഗങ്ങളായ ജസ്റ്റിൻ, ചിഞ്ചു ജസ്റ്റിൻ എന്നിവർ സന്നിഹിതരായി.

