ജയേഷ് ഓണശ്ശേരിലിന് യാത്രയയപ്പ്
text_fieldsജയേഷ് ഓണശ്ശേരിലിന് കാസർകോട് ജില്ല കമ്മിറ്റി ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതത്തിനുശേഷം കാനഡയിലേക്ക് പോകുന്ന ഒ.ഐ.സി.സി കുവൈത്ത് കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് ജയേഷ് ഓണശ്ശേരിലിന് യാത്രയയപ്പ് നല്കി. നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതം പറഞ്ഞു.
കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ബി.എസ്. പിള്ള, രാജീവ് നാടുവിലേമുറി, ജോയി കരുവാളൂർ, കേന്ദ്ര കമ്മിറ്റി മെംബർ രാമകൃഷ്ണൻ കള്ളാർ, നേതാക്കളായ ജോബിൻ ജോസ്, വിധു കുമാർ, സിദ്ദീഖ് അപ്പക്കാൻ, അലക്സ് മാനന്തവാടി, ഷോബിൻ സണ്ണി, റസാഖ് ചെറുതുരുത്തി, നിബു ജേക്കബ്, ലിപിൻ മുഴക്കുന്ന്, കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികളായ നാസർ ചുള്ളിക്കര, സമദ് കൊട്ടോടി, അനിൽ ചീമേനി, ഇബ്രാഹിം കൊട്ടോടി, സുമേഷ് രാജ്, ബാബു പാവൂർവീട്ടിൽ, നൗഷാദ് കള്ളാർ, നൗഷാദ് തിടിൽ തുടങ്ങിയവർ സംസാരിച്ചു.
ജില്ല കമ്മിറ്റിയുടെ ഉപഹാരം ഭാരവാഹികൾ കൈമാറി. ജയേഷ് ഓണശ്ശേരിൽ മറുപടി പ്രസംഗം നടത്തി. നൗഷാദ് തിടിലിന്റെയും ശ്രീനിവാസന്റെയും നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി. ട്രഷറർ രാജേഷ് നന്ദി പറഞ്ഞു.

