ഫർവാനിയ ബ്ലാസ്റ്റേഴ്സ് ജഴ്സി പ്രകാശനം ചെയ്തു
text_fieldsഫർവാനിയ ബ്ലാസ്റ്റേഴ്സ് ടീം
കുവൈത്ത് സിറ്റി: ഫർവാനിയ ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ പുതിയ സീസണിലേക്കുള്ള ജഴ്സി പ്രകാശനം അബ്ബാസിയ സ്വാദ് ഹോട്ടലിൽ നടന്നു. റസ്റ്റാറന്റ് ശൃംഖലയായ ഹയ ഗ്രൂപ്പും അൽ അൻസാരി എക്സ്ചേഞ്ചുമാണ് സ്പോൺസർമാർ. ചടങ്ങിൽ ഫർവാനിയ ബ്ലാസ്റ്റേഴ്സ് ടീം മാനേജർ എൽദോസും ക്യാപ്റ്റൻ അരുൺ പിറവവും ടീമിന്റെ പുതിയ സീസണിലേക്കുള്ള തയാറെടുപ്പുകൾ വിശദീകരിച്ചു.
ഹയ ഗ്രൂപ് ചെയർമാൻ ബക്കർ തിക്കോടിയും അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധി ശ്രീജിത്ത് മോഹൻദാസും ആശംസകൾ നേർന്നു. കുവൈത്തിലെ വിവിധ ക്ലബുകളുടെ പ്രതിനിധികൾ ജഴ്സി പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു. ടീം ട്രഷറർ വിവേക് നന്ദി പറഞ്ഞു.

