ഫർവാനിയ മേഖല ആദർശ സമ്മേളനം
text_fieldsഖൈത്താൻ: ‘സമസ്ത- ആദർശ വിശുദ്ധിയുടെ നൂറു വർഷം’ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ആചരിക്കുന്ന ആദർശ കാമ്പയിനോടനുബന്ധിച്ച് ഇസ്ലാമിക് കൗൺസിൽ ഫർവാനിയ മേഖല ആദർശ സമ്മേളനം സംഘടിപ്പിച്ചു.
ഖൈത്താൻ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ ഇസ്ലാമിക് കൗൺസിൽ കേന്ദ്ര പ്രസിഡൻറ് ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഹംസ ബാഖവി ആമുഖ പ്രഭാഷണം നിർവഹിച്ചു.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി വിഷയാവതരണം നടത്തി. അബ്ദുല്ല അസ്ഹരി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദലി ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, കുഞ്ഞുട്ടി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, നാസർ കോഡൂർ, ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, ശംസുദ്ദീൻ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.
ഹകീം അരിയിൽ സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.
