ഫിറ കുവൈത്ത് ഇഫ്താർ സംഗമം
text_fieldsഫിറ കുവൈത്ത് ഇഫ്താർ സംഗമം ബത്താർ വൈക്കം
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ (ഫിറ കുവൈത്ത്)ഇഫ്താർ സംഗമം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. ഷൈജിത്ത് അധ്യക്ഷത വഹിച്ചു. ബത്താർ വൈക്കം ഉദ്ഘാടനം ചെയ്തു. സക്കീർ ഹുസൈൻ തൂവൂർ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലിജീഷ്, ബേബി ഔസേപ്പ്, സണ്ണി മിറാൻഡ, കുര്യൻ തോമസ്, അനിൽ പി അലക്സ്, സക്കീർ, ജസ്റ്റിൻ, നിസ്സാം, ജയകുമാർ, മനോജ് കുമാർ, മാർട്ടിൻ മാത്യു, റഷീദ്, മുബാറക് കാംബ്രത്ത്, അരുൺ രവി, ഷെറിൻ മാത്യു, രതീഷ് വർക്കല, ആൻസൻ പത്രോസ്, രാജേഷ്, ഷോജൻ, മാമ്മൻ അബ്രഹാം, വിനയൻ, ജംഷാദ്, രജിത്ത്, ബിജു പാലോട് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ ബിജു സ്റ്റീഫൻ ഫെഡറേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതവും ഹരിപ്രസാദ് നന്ദിയും രേഖപ്പെടുത്തി. ജിഞ്ചു ഷൈറ്റ്സ്റ്റ് പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.

