രണ്ടു വീടുകളിൽ തീപിടിത്തം; അടുക്കളയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്
text_fieldsഅപകടം നടന്ന അപ്പാർടമെന്റ്
കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച രണ്ടു വീടുകളിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടു അപകടങ്ങളും. ഒരാൾക്ക് പരിക്കേറ്റു. ബ്നൈദ് അൽ ഖർ പ്രദേശത്തെ അപ്പാർട്മെന്റ് കെട്ടിടത്തിന്റെ അടുക്കളയിൽ ഗ്യാസ് പൊട്ടിത്തെറിയെ തുടർന്നാണ് ഒരാൾക്ക് പരിക്കേറ്റത്. ഗ്യാസ് ചോർച്ച തീപിടിത്തത്തിലേക്ക് നയിക്കുകയായിരുന്നു. ഉടൻ സഥലത്തെത്തിയ ഹിലാലി, ഷാഹിദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.
അദാൻ പ്രദേശത്തെ വീടിന് തീപിടിച്ചതാണ് മറ്റൊരു സംഭവം. ഖുറൈൻ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല.

