Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഗ്നിസുരക്ഷ: ഫീൽഡ് പരിശോധനയുമായി അധികൃതർ

text_fields
bookmark_border
മാനദണ്ഡങ്ങൾ പാലിക്കാത്ത 11 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി
അഗ്നിസുരക്ഷ: ഫീൽഡ് പരിശോധനയുമായി അധികൃതർ
cancel
camera_alt

അഗ്നി സുരക്ഷ സംബന്ധിച്ച പരിശോധനക്ക് ശേഷം കടകളിൽ മുന്നറിയിപ്പ് നോട്ടീസ് പതിക്കുന്നു

Listen to this Article

കുവൈത്ത് സിറ്റി: വേനൽ അടുത്തുവരുന്ന പശ്ചാത്തലത്തിൽ അഗ്നിസുരക്ഷ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അധികൃതർ ഫീൽഡ് പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 11 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ശുവൈഖ് ഭാഗത്താണ് പരിശോധന നടത്തിയത്. എല്ലാ ഗവർണറേറ്റുകളിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

വാണിജ്യ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും നിയമാനുസൃതമായ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. എല്ലാ കെട്ടിടങ്ങൾക്കും ഇത് ബാധകമാണ്. കൺട്രോൾ സംവിധാനം, ഫയർ അലാറം, വെന്റിലേഷൻ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കെട്ടിടത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സ്ഥാപിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും നിയമങ്ങള്‍ ലംഘിച്ച് തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്ത് അഗ്നിരക്ഷാ സേനക്ക് വാട്സ്ആപ്പിലൂടെ പരാതിയും നിർദേശങ്ങളും സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.

എല്ലാ ദിവസവും 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. 6591441 എന്ന നമ്പറിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇതുകൂടാതെ അഗ്നിശമന വകുപ്പിന്റെ 112 എന്ന ഹോട്ട്ലൈൻ നമ്പറിലും മുമ്പത്തെ പോലെ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Fire safety: Authorities with field inspection
Next Story