സ്ക്രാപ്യാർഡിലെ തീപിടിത്തം അഗ്നിശമന സേന അണച്ചു
text_fieldsഅങ്കാറ സ്ക്രാപ്യാർഡിലെ തീപിടിത്തം
കുവൈത്ത് സിറ്റി: അങ്കാറയിൽ സ്ക്രാപ്യാർഡിൽ തീപിടിത്തമുണ്ടായതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. സ്ക്രാപ്യാർഡിലാണ് തീപിടിത്തം. നിരവധി വസ്തുക്കൾ നശിച്ചു.കേന്ദ്ര ഓപറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ച ഉടനെ സമീപത്തെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
അഗ്നിശമന സേന ഉടൻ അപകടസ്ഥലത്ത് എത്തിയതായും വലിയ നഷ്ടങ്ങൾ ഇല്ലാതെ തീ അണച്ചതായും അധികൃതർ അറിയിച്ചു.വേനൽ കടുത്തതോടെ രാജ്യത്ത് തീ പിടിത്ത കേസുകൾ കൂടിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പുലർത്താനും സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി. തീപിടിത്ത കേസുകൾ സംഭിച്ചാൽ ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിക്കണം.

