16 മഴ കേസുകൾ കൈകാര്യം ചെയ്തതായി ഫയർഫോഴ്സ്
text_fieldsഅഗ്നിരക്ഷ സേന രക്ഷാപ്രവർത്തനത്തിൽ
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ ജനറൽ 16 കേസുകൾ കൈകാര്യം ചെയ്തതായി ഫയർഫോഴ്സ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടു മുതൽ വ്യാഴാഴ്ച രാജ്യത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. മഴവെള്ളം തടസ്സങ്ങൾ സൃഷ്ടിച്ചിടത്തെല്ലാം അഗ്നിരക്ഷ സേന വിഭാഗങ്ങൾ ഇടപെട്ട് പ്രശ്നങ്ങൾ തീർത്തതായി ജനറൽ ഫയർഫോഴ്സ് പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വെള്ളത്തിലായ റോഡിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതും മഴവെള്ളം കെട്ടിക്കിടക്കുന്നതുമാണ് റിപ്പോർട്ടുകളിലേറെയെന്നും വകുപ്പ് വിശദീകരിച്ചു. റോഡുകളിലെ പ്രശ്നം കൈകാര്യം ചെയ്യുകയും പരിക്കുകളൊന്നും രേഖപ്പെടുത്താതെ നിരവധി ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തതായും ഫയർഫോഴ്സ് വ്യക്തമാക്കി.

