കെ.എം.സി.സി ‘അൽ മുസാഹദ്’ പദ്ധതി ഫ്ലയർ പ്രകാശനം
text_fieldsകെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി ‘അൽ മുസാഹദ്’ പദ്ധതി ഫ്ലയർ പ്രകാശനം മെട്രോ മെഡിക്കൽ കെയർ ചെയർമാൻ ഹംസ പയ്യന്നൂർ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ‘അൽ മുസാഹദ്’ പദ്ധതിയുടെ ഫ്ലയർ പ്രകാശനം ചെയ്തു. മെട്രോ മെഡിക്കൽ കെയർ ചെയർമാൻ ഹംസ പയ്യന്നൂർ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടത്തിന് ഫ്ലയർ നൽകി പ്രകാശനം നിർവഹിച്ചു. കാസർകോട് മണ്ഡലം പരിധിയിലെ 154 വാർഡുകളിലെയും കിടപ്പ് രോഗികൾക്ക് പാലിയേറ്റിവ് ഉപകരണങ്ങളായ ഐ.സി.യു ബെഡ്, വീൽ ചെയർ, എയർ മാട്രെസ് എന്നിവ നൽകുന്നതാണ് ‘അൽ മുസാഹദ്’ പദ്ധതി. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അസീസ് തളങ്കര അധ്യക്ഷത വഹിച്ചു. ജില്ല ആക്ടിങ് സെക്രട്ടറി ഖാലിദ് പള്ളിക്കര, വൈസ് പ്രസിഡന്റ്, അബ്ദുള്ള കടവത്ത്, സെക്രട്ടറി റഫീഖ് ഒളവറ എന്നിവർ സംസാരിച്ചു.

