Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോയ്സ് കുവൈത്ത് ഋഷിപഞ്ചമി ആഘോഷം: ഫ്ലയർ പ്രകാശനം ചെയ്തു

text_fields
bookmark_border
വോയ്സ് കുവൈത്ത് ഋഷിപഞ്ചമി ആഘോഷം: ഫ്ലയർ പ്രകാശനം ചെയ്തു
cancel
camera_alt

വോ​യ്സ് കു​വൈ​ത്ത് ഋ​ഷി​പ​ഞ്ച​മി ആ​ഘോ​ഷ​ത്തി​ന്റെ ഫ്ല​യ​ർ പി.​ജി. ബി​നു പി.​എം. നാ​യ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഋഷിപഞ്ചമി ആഘോഷത്തിന്റെ ഫ്ലയർ പ്രകാശനം ചെയ്തു.

അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു അൽ യമാമ ടെക്നിക്കൽ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രോജക്ട് മാനേജർ പി.എം. നായർക്ക് ഫ്ലയർ നൽകി പ്രകാശനം നിർവഹിച്ചു.

വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ.വി. ഷാജി അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ രണ്ടിന് രാവിലെ ഒമ്പതു മണിമുതൽ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലാണ് പരിപാടി. വോയ്സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിക്കുന്ന 'രാഗലയാമൃതം' സംഗീതപരിപാടി ഉണ്ടാകും. ചെയർമാൻ പി.ജി. ബിനു, രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, വൈസ് പ്രസിഡൻറ് പ്രമോദ് കക്കോത്ത്, ഓർഗനൈസിങ് സെക്രട്ടറി കെ.വി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ബിബിൻ ദാസ് സ്വാഗതവും ട്രഷറർ കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Flyer released
Next Story