ഫോക്കസ് ഫെസ്റ്റ് 2023 പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsഫോക്കസ് കുവൈത്ത് 17ാമത് വാർഷികാഘോഷം ഫോക്കസ് ഫെസ്റ്റ് 2023 പോസ്റ്റർ
പ്രകാശനം ചെയ്യുന്നു
കുവൈത്ത്സിറ്റി: ഫോക്കസ് കുവൈത്ത് പതിനേഴാമത് വാർഷികാഘോഷം ഫോക്കസ് ഫെസ്റ്റ് 2023 പോസ്റ്റർ പ്രകാശനം ചെയ്തു. പ്രോഗ്രാം ജനറൽ കൺവീനർ രതീഷ് കുമാറിനു നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, ട്രഷറർ ജേക്കബ് ജോൺ, സെക്രട്ടറി മനോജ് കലാഭവൻ, ജോയന്റ് ട്രഷറർ സജിമോൻ, ഫ്ലയർ ഡിസൈനർ റെജി സാമുവൽ എന്നിവർ സന്നിഹിതരായി.
2023 ഡിസംബർ ഒന്നിന് ഉച്ചക്ക് രണ്ടു മണി മുതൽ അബ്ബാസിയ ഓക്സ്ഫഡ് പാകിസ്താൻ സ്കൂളിൽ നടക്കുന്ന ഫോക്കസ് ഫെസ്റ്റിൽ സുപ്രസിദ്ധ പിന്നണി ഗായകരായ ശ്രീനാഥ്, ലക്ഷ്മി ജയൻ എന്നിവർ പങ്കെടുക്കും. കൂടാതെ, കുവൈത്തിലെ കലാകാരന്മാരും ഫോക്കസിന്റെ മെംബേഴ്സിന്റെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും.

