ഫോക്ക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഫോക്ക് രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് കൈമാറുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്), ബ്ലഡ് ഡോണേർസ് കേരള കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തം ദാനംചെയ്തു.
ക്യാമ്പിന്റെ ഭാഗമായി നടന്ന ചടങ്ങിൽ രക്തദാനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫോക്ക്, ബി.ഡി.കെ ഭാരവാഹികൾ സംസാരിച്ചു.
ഈ വർഷം ഇരുപതാം വാർഷികം ആഘോഷിക്കുന്ന ഫോക്ക്, സാമൂഹ്യ സേവനങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വർഷങ്ങളായി രക്തദാന ക്യാമ്പുകൾ നടത്തിവരുന്നതായും ഭാരവാഹികൾ അറിയിച്ചു.

