ഫോക്ക് സ്പോർട്സ് ഡേ; സെൻട്രൽ സോൺ ജേതാക്കൾ
text_fieldsഫോക്ക് സ്പോർട്സ് ഡേ ജേതാക്കൾ ട്രോഫിയുമായി
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ അംഗങ്ങൾക്കായി സ്പോർട്സ് ഡേ സംഘടിപ്പിച്ചു. കൈഫാൻ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വിവിധ കാറ്റഗറികളിലായി വിവിധ മത്സരങ്ങൾ നടന്നു.
ആവേശകരമായ മത്സരത്തിൽ ഫോക്ക് സെൻട്രൽ സോൺ ചാമ്പ്യന്മാരായി. ഫാഹഹീൽ സോണൽ ഫസ്റ്റ് റണ്ണറപ്പും അബ്ബാസിയ സോണൽ സെക്കൻഡ് റണ്ണറപ്പുമായി.
സ്പോർട്സ് ഡേയുടെ ഭാഗമായി നടന്ന മാർച്ച് പാസ്റ്റിന് ഏഷ്യൻ ടഗ് ഓഫ് വാർ ഫെഡറേഷൻ ചീഫ് ഉഷ ദിലീപ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. മാർച്ച് പാസ്റ്റിൽ ഫഹാഹീൽ സോൺ ഒന്നാം സ്ഥാനവും അബ്ബാസിയ സോൺ രണ്ടാം സ്ഥാനവും സെൻട്രൽ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

