ഫോക്ക് അബുഹലീഫ യൂനിറ്റ് പാചകമത്സരവും ബോധവത്കരണ ക്ലാസും
text_fieldsഫോക്ക് അബുഹലീഫ യൂനിറ്റ് പാചകമത്സരവും ബോധവത്കരണ ക്ലാസും ജനറൽ സെക്രട്ടറി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) അബുഹലീഫ യൂനിറ്റ് നേതൃത്വത്തിൽ പാചകമത്സരവും നോർക്ക-പ്രവാസി ക്ഷേമനിധി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. അബുഹലീഫ യൂനിറ്റ് കൺവീനർ പ്രമോദ് അധ്യക്ഷത
വഹിച്ചു. ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് ഉദ്ഘാടനംചെയ്തു. ഫോക്ക് വനിതാവേദി ട്രഷറർ ലീന സാബു, യൂനിറ്റ് വനിതാവേദി കോഓഡിനേറ്റർ ഷാനി രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്നു.
യൂനിറ്റ് സെക്രട്ടറി രാജീവൻ എ. വി സ്വാഗതവും പ്രോഗ്രാം കൺവീനർ ടി.വി.സാബു നന്ദിയും പറഞ്ഞു. ട്രഷറര്‍ നിഖിൽ ആയില്യത്ത് മത്സരങ്ങൾ നിയന്ത്രിച്ചു.പായസം പാചക മത്സരത്തിൽ മിഥ്യ സുധീർ ഒന്നാം സ്ഥാനവും കെ.ബബിത രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബിരിയാണി പാചകമത്സരത്തിൽ സെമിയത്ത് യൂനിസ് ഒന്നാം സ്ഥാനവും ജംഷിയ ഫൈസൽ രണ്ടാം സ്ഥാനവും നേടി.
ബിജു സത്യപാലൻ, അരുൺ കുമാർ എന്നിവർ വിധികർത്താക്കളായി. നോർക്ക-പ്രവാസി ക്ഷേമനിധിയെക്കുറിച്ച് സി.എച്ച് സന്തോഷ് ക്ലാസെടുത്തു. സുജീഷ് ഗോവിന്ദൻ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. വിജയികൾക്കും ക്ലാസ് നയിച്ചവർക്കും ഫോക്കിന്റെ ഉപഹാരങ്ങൾ കൈമാറി.

