ഫോക്ക് ബാലവേദി ജനറൽ ബോഡിയും സെമിനാറും
text_fieldsബാലവേദി ജനറൽ ബോഡിയിൽ കൺവീനർ ജീവ സുരേഷ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ബാലവേദി ജനറൽ ബോഡിയും സെമിനാറും സംഘടിപ്പിച്ചു. മംഗഫ് ഫോക്ക് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ബാലവേദി കൺവീനർ ജീവ സുരേഷ് അധ്യക്ഷത വഹിച്ചു.
ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണി ഉദ്ഘാടനം ചെയ്തു. അനിക മനോജ് അനുശോചന പ്രമേയവും ബാലവേദി സെക്രട്ടറി സാവിയോ സന്തോഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ജീവ സുരേഷ് (കൺ), അവന്തിക മഹേഷ് (സെക്ര), സത്യക് വിജയ് (ജോ. കൺ), ശിഖ ഉണ്ണികൃഷ്ണൻ (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
ഫോക്ക് ട്രഷറർ ടി.വി.സാബു, വനിതവേദി ചെയർപേഴ്സൻ സജിജാ മഹേഷ്, വൈസ് പ്രസിഡന്റുമാരായ ഇ.വി.ബാലകൃഷ്ണൻ, കെ.വി.സൂരജ്, സുനിൽകുമാർ, ബാലവേദി വനിതാവേദി കോഓഡിനേറ്റർ അഖിലശ്രീ ഷാബു എന്നിവർ ആശംസകൾ നേർന്നു. ‘സ്റ്റഡി ഹാബിറ്റ് ആൻഡ് സ്ട്രെസ് റിഡക്ഷൻ’ എന്ന വിഷയത്തിൽ ശ്രീജ വിനോദ് സെമിനാർ നടത്തി. -ബാലവേദി ജോയന്റ് കൺവീനർ അൻവിത അനിൽ സ്വാഗതവും കൺവീനർ ജീവ സുരേഷ് നന്ദിയും പറഞ്ഞു.

