'ഫോക്ക്' മെഡിക്കൽ ക്യാമ്പ്
text_fields ഫ്രൻഡ്സ് ഓഫ് കണ്ണൂർ മെട്രോ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ്
കുവൈത്ത് സിറ്റി: ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മെട്രോ മെഡിക്കൽ കെയറിന്റെ സഹകരത്തോടെ സാൽമിയ സൂപ്പർ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഏഴുമുതൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്തു.
ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫൈസൽ ഹംസ, ഫോക്ക് ഉപദേശക സമിതിയംഗം അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്സൻ സജിജ മഹേഷ്, ജോയന്റ് ട്രഷറർ കെ.വി. സൂരജ്, കേന്ദ്ര കമ്മിറ്റിയംഗം സി.എച്ച്. സന്തോഷ് എന്നിവർ സംസാരിച്ചു.
ഫോക്ക് ജനറൽ സെക്രട്ടറി പി. ലിജീഷ് സ്വാഗതവും ട്രഷറർ കെ.സി. രജിത്ത് നന്ദിയും പറഞ്ഞു. 500ലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

