ഫോക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജലീബ് മെട്രോ മെഡിക്കൽ കെയറിൽ നടന്ന ക്യാമ്പ് മെട്രോ മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജർ ഫൈസൽ ഹംസ ഉദ്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡന്റ് ലിജീഷ് അധ്യക്ഷതവഹിച്ചു.
ട്രഷറർ കെ.വി. സൂരജ്, രക്ഷാധികാരി അനിൽ കേളോത്ത്, ഉപദേശക സമിതിയംഗം കെ.ഇ രമേഷ്, ചാരിറ്റി സെക്രട്ടറി സജിൽ പി.കെ, വനിതാവേദി ജനറൽ കൺവീനർ അഖില ഷാബു, മെട്രോ മെഡിക്കൽ കെയർ ജലീബ് ബ്രാഞ്ച് മാനേജർ അഖില എന്നിവർ ആശംസകൾ നേർന്നു. ഫോക്കിന്റെ സ്നേഹോപഹാരം ഭാരവാഹികൾ മെട്രോ പ്രതിനിധികൾക്ക് കൈമാറി. ഫോക്ക് ജനറൽ സെക്രട്ടറി യു.കെ. ഹരിപ്രസാദ് സ്വാഗതവും മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർ സി. പവിത്രൻ നന്ദിയും പറഞ്ഞു. ക്യാമ്പിൽ ഇരുന്നൂറിലധികം പേർ പങ്കെടുത്തു.

