വിദേശകാര്യ മന്ത്രി യൂറോപ്യൻ യൂനിയൻ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹയ യൂറോപ്യൻ യൂനിയൻ ഗൾഫ് മേഖല പ്രത്യേക പ്രതിനിധി ലൂയിജി ഡി മായോയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹയ യൂറോപ്യൻ യൂനിയൻ (ഇ.യു) ഗൾഫ് മേഖലയുടെ പ്രത്യേക പ്രതിനിധി ലൂയിജി ഡി മായോയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കുവൈത്തും യൂറോപ്യൻ യൂനിയനും തമ്മിലെ തന്ത്രപരമായ പങ്കാളിത്തവും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും മേഖലയിലെ വികസനങ്ങളും വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹയ, ലൂയിജി ഡി മായോയുമായി പങ്കുവെച്ചു.

