മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വൻ മയക്കുമരുന്ന് ശേഖരവുമായി നാലുപേർ പിടിയിലായി. 13 കിലോഗ്രാം മയക്കുമരുന്നും 3,000 ക്യാപ്റ്റഗൺ ഗുളികകളും ഇവരിൽനിന്ന് പിടികൂടിയതായി നാർകോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റ് അറിയിച്ചു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തൽ, വിൽപന, കൈവശംവെക്കൽ എന്നിവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷാസാന്നിധ്യം ശക്തമാക്കാനും നിയമലംഘകരെ അറസ്റ്റ് ചെയ്യാനും മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ രീതികളും കൈകാര്യം ചെയ്യാനും അധികൃതർ നിർദേശം നൽകി. പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

