ഫാ.നോബിൾ സ്കറിയാക്ക് സ്വീകരണം നൽകി
text_fieldsഫാ.നോബിൾ സ്കറിയാക്ക് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിച്ചേർന്ന മലങ്കര സഭ തൃശൂർ ഭദ്രാസന വൈദീകനും പ്രാസംഗികനുമായ ഫാ.നോബിൾ സ്കറിയാക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി. മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, മാർ ഗ്രീഗോറയോസ് മൂവ്മെന്റിന്റെ സെക്രട്ടറി ബിജു ഡാനിയേൽ, ട്രഷററും ഭദ്രാസന കൗൺസിലംഗവുമായ ദീപക് അലക്സ് പണിക്കർ, സംഘടനാംഗങ്ങൾ എന്നിവർ സന്നിഹിതരായി.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ച കൺവെൻഷനും ധ്യാന യോഗത്തിനും നേതൃത്വം നൽകുന്നതിനായാണ് ഫാ. നോബിൾ സ്കറിയ കുവൈത്തിൽ എത്തിയത്. ജനുവരി 20 മുതൽ 23 വരെയാണ് വചന ശുശ്രൂഷകൾ.

