ആഘോഷമായി ഗാന്ധി സ്മൃതി കുവൈത്ത് ‘സ്നേഹ സംഗമം’
text_fieldsഗാന്ധി സ്മൃതി കുവൈത്ത് ‘സ്നേഹ സംഗമം’ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് മൂന്നാം വാർഷികമായ ‘സ്നേഹ സംഗമം’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന പരിപാടിയിൽ മോട്ടിവേഷനൽ സ്പീക്കർ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ദർശനങ്ങളായ സ്നേഹവും കരുണയും കാലത്തിനും ദേശത്തിനും അതീതമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്രസിഡന്റ് പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ചു.മെട്രോ മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജർ ഫൈസൽ ഹംസ ഗാന്ധി സ്മൃതി സുവനീർ ‘ഗാന്ധീരവം’ പുറത്തിറക്കി. മെട്രോ മെഡിക്കൽ ഗ്രൂപ് സി.ഇ.ഒയും ചെയർമാനുമായ മുസ്തഫ ഹംസയെ ചടങ്ങിൽ ആദരിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കും പുരസ്കാരങ്ങൾ നൽകി. വിവിധ കലാപരിപാടികളും നടന്നു.
ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും പ്രോഗ്രാം കൺവീനർ റൊമാനസ് പെയ്റ്റൻ നന്ദിയും പറഞ്ഞു. രക്ഷാധികാരി റജി സെബാസ്റ്റ്യൻ, ട്രഷറർ അഖിലേഷ് മാലൂർ, ചെയർപേഴ്സൺ ഷീബ പെയ്റ്റൻ മറ്റു ഭാരവാഹികളായ ലക്ജോസ്, എൽദോ ബാബു, ടോം ജോർജ്, ബിജു അലക്സാണ്ടർ, പോളി അഗസ്റ്റിൻ, ഷിന്റോ ജോർജ്, ജോബി തോമസ്, സജിൽ, രാജീവ് തോമസ്, വിനയൻ, വിനോദ് സുധീർ, റഷീദ്, ജിജിൻ, സുനീഷ്, മണി പുത്തൂർ, സിറാജ്, വനജ രാജൻ, ജ്യോതി പാർവതി, ഷമ്മി അജിത്ത്, ചിത്രലേഖ, നസീമ എന്നിവർ നേതൃത്വം നൽകി.

