ഗ്രാൻഡ് ഹൈപ്പർ ഫഹാഹീലിൽ പ്രവർത്തനമാരംഭിച്ചു
text_fieldsഗ്രാൻഡ് ഹൈപ്പർ ഫഹാഹീൽ ഔട്ട്ലറ്റ് ജാസിം മുഹമ്മദ് ഖമീസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ഔട്ട്ലറ്റ് ഫഹാഹീലിൽ പ്രവർത്തനമാരംഭിച്ചു. ഫാഹാഹീൽ ബ്ലോക്ക് 10ൽ സ്ട്രീറ്റ് 15ലാണ് പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ ഗ്രാൻഡ് ഫ്രഷ്. കുവൈത്തിലെ ഗ്രാൻഡ് ഹൈപ്പറിന്റെ 42ാമത് ഔട്ട്ലറ്റാണിത്. ജാസിം മുഹമ്മദ് ഖമീസ് ഔട് ലറ്റ് ഉദ്ഘാടനം ചെയ്തു.
ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്സീർ അലി, സി.ഒ.ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുള്ള, മറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
പുതിയ ഔട്ട്ലറ്റിൽ ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപന്നങ്ങൾ ലഭ്യമാണ്. ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയാറാക്കുന്ന ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്.
ഗ്രാൻഡ് ഹൈപ്പർ ഫഹാഹീൽ ഔട്ട്ലറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് കേക്ക് മുറിക്കുന്നു
പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും കുവൈത്ത് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളും ഈ സ്റ്റോറിൽ ലഭ്യമാണ്.
രാജ്യത്ത് എല്ലായിടത്തും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ സാന്നിധ്യം എന്ന കാഴ്ചപ്പാടുമായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജനൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു.
വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളുടെയും മുനിസിപ്പൽ അധികൃതരുടെയും പിന്തുണക്കും അദ്ദേഹം നന്ദിപറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച വിലയിൽ നിലവാരമുള്ള ഉൽപന്നങ്ങളും സേവനവും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഗ്രാൻഡ് മാനേജ്മെന്റ് വ്യക്തമാക്കി.

