ഗ്രാൻഡ് ഹൈപ്പർ പുതിയ ശാഖ സാൽമിയയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsഗ്രാൻഡ് ഹൈപ്പർ പുതിയ ശാഖ സാൽമിയയിൽ ജാസിം മുഹമ്മദ് ഖമീസ് അൽ ശറഹ്, മാനേജിങ് ഡയറക്ടർ ഡോ.അൻവർ അമീൻ ചേലാട്ട്, ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയൂബ് കച്ചേരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സാൽമിയ ബ്ലോക്ക് 12ൽ പുതിയ ഔട്ട്ലറ്റ് ആരംഭിച്ചു. ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈത്തിലെ 34ാമത് ശാഖയാണ് പുതുതായി ആരംഭിച്ച ഗ്രാൻഡ് ഫ്രഷ് ഔട്ട്ലെറ്റ്. ബ്ലോക്ക് 12ൽ നാസർ ബദർ സ്ട്രീറ്റിലാണ് പുതിയ ഔട്ട്ലെറ്റ്.
ജാസിം മുഹമ്മദ് ഖമീസ് അൽ ശറഹ്, മാനേജിങ് ഡയറക്ടർ ഡോ.അൻവർ അമീൻ ചേലാട്ട്, ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയൂബ് കച്ചേരി എന്നിവർ ചേർന്നു പുതിയ ഔട്ട്ലെറ്റ് ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു. സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്സീർ അലി, മുഹമ്മദ് അസ്ലം ചേലാട്ട്, വിശിഷ്ടാതിഥികളും മാനേജ്മെന്റ് പ്രതിനിധികളും, അഭ്യുദയകാംക്ഷികളും ഉത്സവാന്തരീക്ഷത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലോകമെമ്പാടുമുള്ള പഴവർഗങ്ങൾ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപന്നങ്ങൾ പുതിയ പുതിയ ഔട്ട്ലെറ്റ് വാഗ്ദാനം ചെയ്യുന്നു. പ്രവാസികളുടെയും കുവൈത്ത് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഇനങ്ങളും ലഭ്യമാണ്.
ഗ്രാൻഡ് ഹൈപ്പർ സാൽമിയ ഔട്ട്ലെറ്റ് ഉദ്ഘാടന ഭാഗമായി കേക്ക് മുറിക്കുന്നു

