ഹലാ ഫൺ ആഘോഷപരിപാടിയുമായി ഗ്രാൻഡ് ഹൈപ്പർ
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ ഹലാ ഫെബ്രുവരി ആഘോഷങ്ങൾക്കായി ഒരുങ്ങി. ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ ഉൽപന്നങ്ങൾക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഭക്ഷ്യ ഭക്ഷ്യേതര ഉൽപന്നങ്ങൾക്കും ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽസ് ഉൽപന്നങ്ങൾക്കും അതിശയിപ്പിക്കുന്ന വിലക്കുറവുണ്ട്. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഗ്രാൻഡ് ഹൈപ്പറിന്റെ വിവിധ ശാഖകളിൽ വിവിധ കലാപരിപാടികളും നടക്കും. അറബിക് ഡാൻസ്, തനൂറ ഡാൻസ്, പഞ്ചാബി ഡാൻസ്, മ്യൂസിക് നൈറ്റ്, മാജിക് ഷോ, കരോക്കെ ഗാനമേള, മ്യൂസിക് ബാൻഡ് തുടങ്ങി അനേകം കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്കായി സർപ്രൈസ് ഓഫറുകളും ഉണ്ടായിരിക്കുമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.

