കോവിഡ്: 205 പുതിയ കേസുകൾ; 228 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 205 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 150,298 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 228 പേർ ഉൾപ്പെടെ 146,284 പേർ രോഗമുക്തി നേടി. ഒരു മരണം റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ കോവിഡ് മരണം 933 ആയി. ബാക്കി 3081 പേരാണ് ചികിത്സയിലുള്ളത്. 46 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2429 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 12,51,543 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. പുതിയ കേസുകളും ചികിത്സയിലുള്ളവരുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണവും മരണനിരക്കും മൊത്തത്തിൽ കുറഞ്ഞുവരുന്നു. രണ്ടുമാസത്തിനിടെ കുവൈത്തിലെ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായി. നവംബർ, ഡിസംബറിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്.

