ഹാജിമാർ ഇന്നു മുതൽ മടങ്ങിയെത്തി തുടങ്ങും
text_fieldsകുവൈത്ത് സിറ്റി: ഹജ്ജ് തീര്‍ഥാടകരെ തിരികെ കൊണ്ടുവരുന്നതിനായി 38 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു. കുവൈത്തില്‍ നിന്നും 8,000 തീർഥാടകാരാണ് ഹജ്ജിന് പുറപ്പെട്ടത്. കുവൈത്ത് എയര്‍വേസ്, ജസീറ എയർവേസ്, സൗദി എയർലൈൻസ്, ഫ്ലൈനാസ് എന്നീ വിമാനങ്ങളാണ് സര്‍വിസുകള്‍ നടത്തുക. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് സര്‍വിസുകള്‍ ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് ഡി.ജി.സി.എ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ റാജി പറഞ്ഞു. കുവൈത്ത് എയർവേസ് 13 സര്‍വിസുകളും ജസീറ എയർവേസ് ആറു സര്‍വിസുകളും സൗദി എയർലൈൻസ് 12 വിമാനങ്ങളും ഫ്ലൈനാസിന്റെ ഏഴ് വിമാനങ്ങളുമാണ് സര്‍വിസുകള്‍ നടത്തുക.
