ഹരിക്കൻസ് പ്രീമിയർ ലീഗ് സീസൺ- 3; ടീം ഗാറ്റ്, ടീം കൊച്ചിൻ ഹരിക്കൻസ് ജേതാക്കൾ
text_fieldsഹരിക്കൻസ് പ്രീമിയർ ലീഗ് സീസൺ- 3 ജേതാക്കളായ ടീം ഗാറ്റ്
കുവൈത്ത് സിറ്റി: ഹരിക്കൻസ് പ്രീമിയർ ലീഗ് സീസൺ- 3ൽ സമാപനം. ടീം ഗാറ്റ്, ടീം കൊച്ചിൻ ഹരിക്കൻസ് എന്നിവർ ജേതാക്കളായി. കുവൈത്തിലെ പ്രമുഖ 14 ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു. ഗോൾഡ് സോൺ, സിൽവർ സോൺ എന്നിങ്ങനെ സോണുകൾ ആയി വേർത്തിരിച്ചായിരുന്നു മത്സരം. ഗോൾഡ് സോൺ വിഭാഗത്തിൽ ടീം ഗാറ്റ് ഉം സിൽവർ സോൺ വിഭാഗത്തിൽ ടീം കൊച്ചിൻ ഹരിക്കൻസും ജേതാക്കളായി.
ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മാനായി കൂത് ഫുഡിന്റെ ഗയസ് തെരെഞ്ഞെടുത്തു . മികച്ച ബൗളർ ആയി ഗറ്റ് ന്റെ നിതിൻ സാമുവൽ, ഓൾ റൗണ്ടർ ആയി കൊച്ചിൻ ഹരിക്കൻസിന്റെ അരുൺരാജ്, മികച്ച താരമായി ടീം കുത് ഫുഡ് ന്റെ ഗയാസിനെ എന്നിവരെ തെരഞ്ഞെടുത്തു .
വിജയിക്കുള്ള ട്രോഫി മോടിയിൽ വിജയൻ ,ലിയാകാത്തലി എന്നിവർ വിതരണം ചെയ്തു. ഹരിക്കൻസ് സീനിയർ പ്ലയർ രതീഷ് സ്വാഗതവും മാനേജർ അരുൺരാജ് നന്ദിയും പറഞ്ഞു. ശ്രീജിത്ത്, അരുൺരാജ് , ജോയൽ ജോസ്, യദു അരുൺകുമാർ, തോമസ്, സുനിൽ കുമാർ,മുനീർ മഠത്തിൽ എന്നിവർ നേതൃത്വം നൽകി.

