വരുന്നു, ആകാശ എയർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് പുതിയ പ്രതിദിന സർവിസുമായി ഇന്ത്യൻ എയർലൈനായ ആകാശ എയർ. ആകാശ എയറിന് സർവിസ് ആരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അംഗീകാരം നൽകി. കുവൈത്തിൽനിന്ന് മുംബൈയിലേക്ക് ആഗസ്റ്റ് 23 മുതൽ വിമാനം സർവിസ് ആരംഭിക്കും.
കുവൈത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് നേരിട്ടുള്ള വിമാനങ്ങൾ വർധിപ്പിക്കാൻ ഡി.ജി.സി.എ നിരന്തരം ശ്രമിക്കുന്നതായും ആകാശക്ക് അംഗീകാരം നൽകിയത് അതുപ്രകാരമാണെന്നും ഡി.ജി.സി.എ ൈഫ്ലറ്റ് ഓപറേഷൻസ് എയർ ട്രാൻസ്പോർട്ട് കൺട്രോളർ റാഇദ് അൽ താഹിർ അറിയിച്ചു.
നിലവിൽ കുവൈത്തിൽനിന്ന് മുംബൈക്കും തിരിച്ചുമാകും സർവിസ്. വൈകാതെ ഇന്ത്യയിലെ വിവിധ ഇടങ്ങളിലേക്ക് സർവിസ് നടത്താൻ എയർലൈൻ പദ്ധതിയിടുന്നുണ്ട്.

