ഹുദാ സെന്റർ ത്രൈമാസ കാമ്പയിന് ഇന്ന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ‘മനുഷ്യരെ, നാം ഒന്ന് നമ്മുടെ ദൈവമൊന്ന്’ എന്ന പ്രമേയത്തിലുള്ള കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ത്രൈമാസ കാമ്പയിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് 5.30 നു ഹവല്ലി ബൈറൂത് സ്ട്രീറ്റിലുള്ള അബ്ദുല്ല അൽസീർ മസ്ജിദിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്യും.
ആദിൽ സലഫി പ്രമേയം വിശദീകരിക്കും. ചരിത്രത്തിൽ നിന്നുള്ള പാഠം എന്ന വിഷയത്തിൽ ജൈസൽ എടവണ്ണയും, കേരള മുസ്ലിം നവോത്ഥാനം എന്ന വിഷയത്തിൽ ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളിയും സംസാരിക്കും. കാമ്പയിന്റെ ഭാഗമായി വിദ്യാർഥികൾക്കും, യുവ തലമുറക്കും കുടുംബങ്ങൾക്കും ഉതകുന്ന ചർച്ച സംഗമങ്ങൾ, തർബിയത്ത് ക്യാമ്പുകൾ തുടങ്ങിയ പൊതുപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഹുദാ സെന്റർ കെ.എൻ.എം ഭാരവാഹികൾ അറിയിച്ചു.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് 96652669, 60756740, 66657387 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

