ഹുദാ സെന്റർ കെ.എൻ.എം ‘അഹ്ലൻ റമദാൻ’
text_fieldsകുവൈത്ത് സിറ്റി: റമദാനെ വരവേറ്റ് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിച്ചുവരുന്ന അഹ് ലൻ റമദാൻ വെള്ളിയാഴ്ച ഫഹാഹീലിലുള്ള യൂനിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. നാട്ടിൽനിന്നുമുള്ള വാഗ്മിയും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബ്ദുൽഷുക്കൂർ സ്വലാഹി മുഖ്യപ്രഭാഷണം നടത്തും. ഖുർആൻ, വ്രതം, സകാത് തുടങ്ങിയ വിഷയങ്ങളിൽ അബ്ദുല്ല കാരകുന്ന്, ആദിൽ സലഫി എന്നിവർ ക്ലാസെടുക്കും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്നും പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ഹുദാ സെന്റർ അറിയിച്ചു. ഖുർആൻ, വ്രതം, സകാത്ത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് റമദാനിലെ എല്ലാ ആഴ്ചകളിലും ഹുദാ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണങ്ങളും സംശയനിവാരണത്തിനുള്ള അവസരങ്ങളും ഒരുക്കുമെന്ന് സെന്റർ അറിയിച്ചു. വിവരങ്ങൾക്ക് 96652669/97415065/66657387 നമ്പറുകളിൽ ബന്ധപ്പെടാം.

