ഹുദ സെന്റർ കെ.എൻ.എം പിക്നിക്
text_fieldsഹുദ സെന്റർ കെ.എൻ.എം പിക്നിക്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ ‘വിനോദ വിജ്ഞാന വിരുന്ന്’ എന്ന കാപ്ഷനിൽ പിക്നിക് സംഘടിപ്പിച്ചു. വഫ്രയിലെ ക്യാമ്പ് ഹൗസിൽ നടന്ന പരിപാടിയിൽ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും കലാകായിക മത്സരങ്ങളും പഠന ക്ലാസുകളും നടന്നു.
ഹുദ സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി സ്വാഗതം പറഞ്ഞു. സെന്റർ ആക്ടിങ് പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് ഉദ്ഘാടനം ചെയ്തു.
ആദിൽ സലഫി, കൗലത് സ്വലാഹിയ എന്നിവർ പരിപാടികൾ എകോപിപ്പിച്ചു.
കലാകായിക വിജ്ഞാന മത്സരങ്ങൾക്ക് കൺവീനർമാരായ ടി.കെ. ഇബ്രാഹിം, ശാക്കിർ, മൂസ തിരൂർ, ഫിറോസ് നിലമ്പൂർ, നജ്ല അഹ്മദ്, സീനത് ഇബ്രാഹിം, നസ്രിൻ ജാബിർ, ഡോ. നദ എന്നിവർ നേതൃത്വം നൽകി. കുവൈത്ത് ദേശീയദിന ക്വിസ് പ്രോഗ്രാമിന് അബ്ദുറഹ്മാൻ അടക്കാനി നേതൃത്വം നൽകി. ഇർഷാദ് കാക്കനാട് വിജയിയായി.
സിദ്ദീഖ് പൂജപ്പുര കൈകാര്യം ചെയ്ത ലക്കി ഡ്രോ മത്സരത്തിൽ അമൽ അകീല വിജയിയായി. സമ്മാന വിതരണം അബ്ദുറഹ്മാൻ അടക്കാനി നിർവഹിച്ചു. ജാബിർ ഹംസ നന്ദി പറഞ്ഞു.

