ഹുദാ സെന്റർ കെ.എൻ.എം പഠന ക്യാമ്പും ഉംറ ക്ലാസും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിക്കുന്ന തസ്കിയ ക്യാമ്പ് വെള്ളിയാഴ്ച ഖൈത്താൻ കനേഡിയൻ ബൈലിൻഗൽ സ്കൂളിന് സമീപമുള്ള മസ്ജിദ് അൽ മിഖ്ദാദ് ഇബ്നു അംറിൽ നടക്കും. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന ക്യാമ്പിൽ ഖുർആൻ പഠനം, ഹദീസ്, ഉംറ ക്ലാസുകൾ ഉണ്ടാകും.
വീരാൻകുട്ടി സ്വലാഹി, അഹ്മദ് പൊറ്റയിൽ, അബ്ദുള്ള കാരക്കുന്ന് എന്നിവർ ക്ലാസ് നയിക്കും. ഹുദ സെന്റർ സെക്രട്ടറി ആദിൽ സലഫി ഉദ്ബോധനം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. പരിപാടിയിലേക്ക് വാഹന സൗകര്യമുണ്ട്. വിവരങ്ങൾക്ക് 50770465, 97415065, 66657387 നമ്പറുകളിൽ ബന്ധപ്പെടാം. ഉംറ സംഘം 22 ന് വൈകീട്ട് ഫർവാനിയയിൽനിന്ന് പുറപ്പെടുമെന്ന് സെന്റർ ജനറൽ സെക്രട്ടറി അബു അബ്ദു അടക്കാനി അറിയിച്ചു.

