ഐ.സി.എഫ് ‘മാസ്റ്റർ മൈൻഡ്’ ക്വിസ്: നാഷനൽ ജേതാക്കൾ
text_fieldsമുഹമ്മദ് ഷാഫി, മറിയം സർജീസ്, മുഹമ്മദ് ഹാദി, ഖദീജ അഷ്റഫ്, മുഹമ്മദ് സലീത്ത്, നദ് വ ഫാത്തിമ, ഗസാൻ ഷംസ്, സുൽഫ റാഫി
കുവൈത്ത് സിറ്റി: ഐ.സി.എഫ് കുവൈത്ത് കമ്മിറ്റി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നാഷനൽ തല മാസ്റ്റർ മൈൻഡ് ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഷാഫി, മറിയം സർജീസ് എന്നിവർ ഒന്നാം സ്ഥാനവും മുഹമ്മദ് സലീത്ത്, നദ് വ ഫാത്തിമ എന്നിവർ രണ്ടാം സഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഹാദി, ഖദീജ അഷ്റഫ് എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി. ഗസാൻ ഷംസ്,സുൽഫ റാഫി എന്നിവർ രണ്ടാം സ്ഥാനം നേടി.
‘തിരുനബിയുടെ സ്നേഹ ലോകം’ എന്ന പ്രമേയത്തിൽ നടന്ന മിലാദ് കാമ്പയിന്റെ ഭാഗമായാണ് മാസ്റ്റർ മൈൻഡ് ക്വിസ് സംഘടിപ്പിച്ചത്. ഉമ്മഹാത്തുൽ മുഅമിനീൻ എന്ന വിഷയത്തിലായിരുന്നു ക്വിസ്. അഞ്ചു സെന്ററുകളിൽ നടന്ന മത്സരത്തിൽ വിജയിച്ചവരാണ് നാഷനൽ തല മത്സരത്തിൽ മാറ്റുരച്ചത്.

