ഐ.സി.എസ് ജനറൽ ബോഡിയും അനുസ്മരണവും സംഘടിപ്പിച്ചു
text_fieldsഐ.സി.എസ് അനുസ്മരണ യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കേരള സമസ്ത ജംഇയ്യതുൽ ഉലമയുടെ പ്രവാസി ഘടകമായ ഐ.സി.എസ് കുവൈത്ത് ജനറൽ ബോഡിയും അനുസ്മരണവും സംഘടിപ്പിച്ചു. കുവൈത്ത് ഐ.സി.എസ് സെക്രട്ടറി അബ്ദുൽ സത്താർ മോങ്ങത്തിന്റെ വസതിയിൽ ചേര്‍ന്ന യോഗത്തിൽ പ്രസിഡന്റ് മുഹമദ് ഷാഫി നാദാപുരം അധ്യക്ഷതവഹിച്ചു. ഹാഫിസ് സാദിഖ് ഫലാഹി വെളിമണ്ണ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
അബ്ദുൽ കലാം മൗലവി ഉദ്ഘാടന പ്രസംഗം നിർവഹിച്ചു. അബ്ദുൽ സത്താർ മോങ്ങം റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുല്ല പുളികാവ്, നിസാർ സനാഫീർ അണ്ടത്തോട്, അജ്മൽ ചേലക്കാട്, ഹാഷിം കല്ലാച്ചി, ഷെരീഫ് വണ്ടൂർ, മുത്തലിബ് വണ്ടൂർ എന്നിവർ ആശംസ നേർന്നു. ഉമർ അലി വണ്ടൂർ നന്ദി പറഞ്ഞു.

