കെ.കെ.എം.എ സിറ്റി സോണൽ ഇഫ്താർ
text_fieldsകെ.കെ.എം.എ സിറ്റി സോണൽ ഇഫ്താർ സംഗമത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കെ.കെ.എം.എ സിറ്റി സോണൽ ഇഫ്താർ സംഗമം സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്നു. സിറ്റി,കർണാടക,സാൽമിയ,ഹവല്ലി,ജഹ്റ എന്നീ ബ്രാഞ്ചുകളിൽ നിന്നുള്ള അംഗങ്ങളും കുടുംബാംഗങ്ങളും,കെ.കെ.എം.എ കേന്ദ്ര,സോണൽ നേതാക്കളും മറ്റ് ബ്രാഞ്ച് പ്രതിനിധികളും പങ്കെടുത്തു.
പൊതു ചടങ്ങിൽ മുഹമ്മദ് ജമീൽ ഖുർആൻ പാരായണം നടത്തി. സോണൽ സെക്രട്ടറി എൻ.കെ. അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ലത്തീഫ് ശെദിയ അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ റഹീം അൽ ഹസനി റമദാൻ പ്രഭാഷണം നടത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബൂബക്കർ തുമ്പേക്ക് മമന്റോ നൽകി ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മുഹമ്മദ് ഹദ്ദാദ് നന്ദി പറഞ്ഞു.

